HIGHLIGHTS : Voluntary blood donation camp organized
എടപ്പാള്‍ : വിദ്യാര്‍ത്ഥിത്വം, സഹവര്‍ത്തിത്വം എന്നതിനപ്പുറം സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ കൂടിയുള്ളതാണെന്ന ഓര്‍മ്മപ്പെടുത്തലോടെ എടപ്പാള്‍ നടുവട്ടം നാഷണല്‍ ഐടിഐ യില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി 37 പേര്‍ രക്തദാനം നിര്‍വഹിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂകുമായി ചേര്‍ന്ന് റീജിയണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്റര്‍ പെരിന്തല്‍മണ്ണയുടെ സഹകരണത്തോടെയാണ് കോളേജില്‍ വെച്ചു സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത്. വിദ്യാര്‍ഥികളും അദ്ധ്യാപകരുമായി 50പേര്‍ രജിസ്റ്റര്‍ ചെയ്ത ക്യാമ്പില്‍ 24 ആദ്യ രക്തദാതാക്കള്‍ ഉള്‍പ്പെടെ 37 പേരാണ് ജീവദാനം നിര്‍വ്വഹിച്ചത്.
സ്ഥിരം സന്നദ്ധ രക്തദാതാവായ പ്രിന്‍സിപ്പാള്‍ അര്‍ജുന്‍ ടി. എസ് -ന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരം വിദ്യാര്‍ത്ഥികള്‍ രക്തദാനത്തിന്റെ മഹത്വം മനസ്സിലാക്കുന്നതിനും പ്രക്രിയ അടുത്തറിയുന്നതിനും വേണ്ടിയാണ് സ്ഥാപനത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
ക്യാമ്പിന് കോളേജ് പ്രിന്‍സിപ്പാള്‍ അര്‍ജുന്‍ ടി. എസ് അധ്യാപകരായ ഗോപകുമാര്‍, നിഖില്‍, ശ്രീനിവാസന്‍,
എന്നിവരും വിദ്യാര്‍ത്ഥികളും ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ താലൂക്ക് ഭാരവാഹികളായ ജുനൈദ് നടുവട്ടം, അലിമോന്‍ പൂക്കറത്തറ, നൗഷാദ് അയങ്കലം, അലി ചേക്കോട്, ഏയ്ഞ്ചല്‍സ് വിങ് ഭാരവാഹികളായ അനീഷ ഫൈസല്‍,ദിവ്യ പ്രമോദ്
ലെമ ഫൈസല്‍ എന്നിവരും ചേര്‍ന്ന് ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പിന് മികച്ച സൗകര്യമൊരുക്കിയ നാഷണല്‍ ഐ ടി ഐ ക്കുള്ള ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ബിഡികെ ഭാരവാഹികള്‍ പ്രിന്‍സിപ്പാളിന് കൈമാറി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു