സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാള്‍: സാഗര ബ്ലാക്ക്‌ബോണ്‍ ആര്‍ട്സ് & സ്‌പോര്‍ട്സ് ക്ലബ്ബ് തങ്ങള്‍പ്പടിയും ബ്ലഡ് ഡോണേര്‍സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ ‘ തൃക്കണാപുരം തങ്ങള്‍പടിയില്‍ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പില്‍ 60 പേര്‍ രജിസ്റ്റര്‍ ചെയ്യുകയും 52 പേര്‍ രക്തദാനം നിര്‍വ്വഹിക്കുകയും ചെയ്തു. അമല ബ്ലഡ് സെന്ററിന്റെ ശീതീകരിച്ച മൊബൈല്‍ രക്ത ശേഖരണ വാഹനത്തില്‍ വെച്ച് സമൂഹത്തിന് നന്മയാര്‍ന്ന സന്ദേശം കൈമാറുന്ന ക്യാമ്പില്‍ ക്ലബ് ഭാരവാഹികളും ബി ഡി കെ പൊന്നാനി താലൂക്ക് ഭാരവാഹികളും ഏയ്ഞ്ചല്‍സ് വിംഗ് അംഗങ്ങളും ചേര്‍ന്ന് നേതൃത്വം നല്‍കി,

ഒട്ടനവധി മനുഷ്യ സ്‌നേഹികള്‍ പുണ്യ ദാനത്തിനായി ഓടിയെത്തിയ ക്യാമ്പില്‍ 11 പേര്‍ അവരുടെ ആദ്യ രക്തദാനവും ഒപ്പം 1 വനിതയും രക്തദാനം നിര്‍വഹിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top