പരപ്പനങ്ങാടി:തൃശൂര്‍ പേരാമംഗലത്ത് വെച്ച് ഈ മാസം 19 ന് നടക്കുന്ന സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള മലപ്പുറം ജില്ലാ ടീമിന്റെ കോച്ചിംഗ് ആരംഭിച്ചു. മൂന്ന് ദിവസത്തെ കോച്ചിംഗ് ക്യാമ്പിന് പരപ്പനങ്ങാടി ഡോട്‌സ്‌ക്ലബ്ബ് ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് തുടങ്ങിയിരിക്കുന്നത്. ക്യാമ്പില്‍ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുള്ള ജഴ്‌സി പ്രകാശനവും നടന്നു.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പ്രേമന്‍ മാഷ്, സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ സുകുമാരന്‍ കോട്ടക്കല്‍, ടീം കോച്ച് കുഞ്ഞിക്കോയ നഹ, ക്ലബ്ബ് അംഗങ്ങളായ മുസ്തഫ, ജോഷി, റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




