വോയ്‌സ് ഓഫ് കടലുണ്ടി അദ്ധ്യാപകരെ ആദരിച്ചു

കടലുണ്ടി: ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് വോയ്‌സ് ഓഫ് കടലുണ്ടിയുടെ നേതൃത്ത്വത്തില്‍ പഴയ കാല അദ്ധ്യാപകരെ ആദരിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകരായിരുന്ന എ. അബ്ദുറഹിമാന്‍, സി. രാമദാസന്‍, കെ. ബാലകൃഷ്ണന്‍ എന്നിവരെയാണ് ആദരിച്ചത്.

സ്‌നേഹാദരം പരിപാടിയില്‍ ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം.വി. സെയ്ദ് ഹിസാമുദ്ദീന്‍ അദ്ധ്യാപകരെ ആദരിച്ചു.

വോയ്‌സ് ഓഫ് കടലുണ്ടി പ്രസിഡണ്ട് പ്രസാദ് കൊളത്തൊടി അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രേഷ്മ വെള്ളായിക്കോട്ട്, പി.ടി. സേതുമാധവന്‍, മോഹന്‍ ചാലിയം, അര്‍പ്പിത് മണ്ണൂര്‍, മോഹന്‍ദാസ് പിന്‍പുറത്ത്, എന്‍. രാജന്‍, ഒ. സതീഷ് ബാബു സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top