മദ്യനയം അട്ടിമറിച്ചെന്ന്‌ വിഎം സുധീരന്‍


downloadതിരു: യുഡിഎഫ്‌ ഒറ്റക്കെട്ടായെടുത്തതും ജനങ്ങള്‍ അംഗീകരിച്ചതുമായ മദ്യനയം അട്ടിമറിക്കപ്പെട്ടുവെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍ ജനതാല്‍പര്യത്തിനു മേല്‍ മദ്യലോബിയുടെ താല്‍പര്യം അടിച്ചേല്‍പ്പിച്ചുവെന്നും കെപിസിസി പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

മദ്യനയം തിരുത്തിക്കൊണ്ട്‌ മന്ത്രിസഭാ തീരുമാനം പുറത്തുവന്നപ്പോള്‍ കോഴിക്കോട്ടായിരുന്ന സുധീരന്‍ മുന്‍കൂട്ടി നിശ്ചയിച്ച പാര്‍ട്ടി പരിപാടികള്‍ വെട്ടിച്ചുരുക്കി തലസ്ഥാനത്തേക്ക്‌ തിരിക്കുകയായിരുന്നു. വെളളിയാഴ്‌ച മാധ്യമപ്രവര്‍ത്തകരെ കാണാന്‍ വിസമ്മതിച്ച സുധീരന്‍ വൈകീട്ടോടെ സര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കുന്ന വാര്‍ത്താകുറിപ്പ്‌ പുറത്തിറക്കുകയായിരുന്നു.

എന്നാല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട തീരുമാനം എപ്പോഴും എടുക്കാനാവില്ലെന്നാണ്‌ മുഖ്യമന്ത്രി ഇതിനോട്‌ പ്രതികരിച്ചത്‌. ഭരിക്കുമ്പോള്‍ ചില പ്രായോഗിക തീരുമാനങ്ങളും എടുക്കേണ്ടി വരുമെന്ന്‌ മുഖ്യമന്ത്രി പിന്നീട്‌ പുതുപ്പളളിയില്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

Related Articles