മദ്യനയം വിദ്യഭ്യാസമന്ത്രിയുടെ വീട്ടിലേക്ക്‌ മാര്‍ച്ച്‌

Untitled-1 copyപരപ്പനങ്ങാടി: മദ്യനയത്തില്‍ കാതലായ മാറ്റം വരുത്തുന്നതതിരനെതിരെ പരപ്പനങ്ങാടിയില്‍ വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ വീട്ടിലേക്ക്‌ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ മന്ത്രിയുടെ വീടിന്‌ 100 മീറ്റര്‍ അകലെ വെച്ച്‌ പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു.

തുടര്‍ന്ന നടന്ന യോഗം സാഹിര്‍ ചങ്ങരംകുളം ഉദ്‌ഘാടനം ചെയ്‌തു. ഗണേഷ്‌ തിരൂര്‍, ഇബ്രാഹിം തുവ്വുര്‍, സൈതലവി കാടേരി എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജില്ലാകമ്മറ്റിയുടെ നേതൃത്തിലായിരുന്നു മാര്‍ച്ച്‌.

Share news
error: Content is protected !!
Scroll to Top