താനൂരില്‍ മിനിസിവില്‍ സ്റ്റേഷന്‍ ഇന്ന്‌ മുഖ്യമന്ത്രി തറക്കല്ലിടും

താനൂര്‍: താനൂരിന്റെ വികസനത്തിന്‌ ഏറെ മുന്നേറ്റമുണ്ടാകാനുതകുന്ന മിനിസിവില്‍സ്റ്റേഷന്‍ ഇന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടും. ചടങ്ങില്‍ മന്ത്രി പികെ കു്‌ഞ്ഞാലന്‍കുട്ടി അധ്യക്ഷം വഹിക്കും.

ബ്ലോക്ക്‌ ഓഫീസ്‌ പരിസത്താണ്‌ പരിപാടി നടക്കുന്നത്‌. താനൂര്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന്‌ മൂന്നരക്കോടി രൂപായണ്‌ ഇതിനായി നീക്കി വെക്കുന്നത്‌. ഇരുപത്‌ സെന്റ്‌ സ്ഥലം ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌. മിനി സിവില്‍സ്റ്റേഷന്‍ പണി പൂര്‍ത്തിയാകുന്നതോടെ താനൂരിലും പരസരങ്ങളിലുമുള്ള വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം സര്‍ക്കാര്‍ ഓഫീസുകള്‍ ഇവിടേക്ക്‌ മാറും.

Share news
error: Content is protected !!
Scroll to Top