Section

malabari-logo-mobile

വിഴിഞ്ഞത്ത് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു; അഞ്ച് പേര്‍ രക്ഷപ്പെട്ടു, രണ്ടാള്‍ക്കായി തിരച്ചില്‍

HIGHLIGHTS : Boats in danger in Vizhinjam; Five escaped, searching for two

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികളെ കാണാതായി. അപകടത്തില്‍ 7 പേരില്‍ 5 പേര്‍ രക്ഷപ്പെടുകയും ചെയ്തു. പൂന്തറ സ്വദേശികളായ രണ്ടുപേരെയാണ് കാണാതായത്.

ഒരു വള്ളം പൂര്‍ണമായും നശിച്ചു. ഏഴ് മത്സ്യത്തൊഴിലാളികളാണ് വള്ളങ്ങളില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.

sameeksha-malabarinews

ഇതില്‍ അഞ്ച് പേര്‍ രക്ഷപ്പെട്ടു. നാല് പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തുകയായിരുന്നു. ഒരാള്‍ നീന്തി കരയിലെത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ മൂന്ന് വള്ളങ്ങള്‍ അപകടത്തില്‍ പെട്ടു. കടല്‍ക്ഷോഭം ഉണ്ടായപ്പോള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ വള്ളങ്ങള്‍ അടുപ്പിക്കാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടായത്. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്‌

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!