HIGHLIGHTS : Vision 2031: ‘Innovative Kerala – A New Chapter of Excellence’ Seminar in Malappuram

കേരള സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 2031ൽ സംസ്ഥാന സർക്കാർവിഭാവനംചെയ്യുന്ന വിഷൻ 2031 ന്റെ ഭാഗമായി സംസ്ഥാന കായികവകുപ്പ് നവംബർ 2, 3 തീയതികളിൽ മലപ്പുറംജില്ലയിൽ വിഷൻ 2031: നവകായികകേരളം – മികവിന്റെ പുതുഅധ്യായം സെമിനാർ സംഘടിപ്പിക്കുന്നു.
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കായിക കേരളംപദ്ധതി പ്രഖ്യാപനം നടത്തും. മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ കായിക രംഗത്തെ വിവിധതലങ്ങളെ സംബന്ധിക്കുന്ന കായിക സെമിനാർ, കേരള കായിക ചരിത്രത്തെ പ്രതിപാദിക്കുന്ന ഫോട്ടോഎക്സിബിഷൻ, പ്രഥമ സന്തോഷ് ട്രോഫി ജേതാക്കളെ ആദരിക്കൽ എന്നിവ നടക്കും.
കേരളത്തെ ഏഷ്യയിലെ മുൻനിര കായികശക്തികളിൽ ഒന്നാക്കിമാറ്റുക എന്ന ബൃഹത്തായ ലക്ഷ്യമാണ്പരിപാടിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്.


