
മലപ്പുറം: പൂക്കോട്ടുംപാടം മാനിയില്‍ പാലൊളി വാസു ദേവന്റെ മകള്‍ വിഷ്ണുജ (26)യുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് പ്രഭിനെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപ ത്രിയിലെ സ്റ്റാഫ് നഴ്‌സായ പ്രഭിനെ അന്വേഷണവിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്.
ശനി യാഴ്ച ജില്ലാ മെഡിക്കല്‍ ഓഫീ സര്‍ ആര്‍ രേണുകയാണ് ഉത്ത രവിറക്കിയത്.
കഴിഞ്ഞ 30നാണ് വിഷ്ണുജയെ ഭര്‍തൃവീ ട്ടില്‍ തൂങ്ങിമരിച്ചനില യില്‍ കണ്ടെത്തിയത്. വിഷ്ണുജയെ ഭര്‍തൃവീട്ടു കാര്‍ നിരന്തരം മാന സികമായി പീഡിപ്പി ച്ചെന്നും തുടര്‍ന്നുള്ള വിഷമമാണ് ജീവനൊ ടുക്കാന്‍ കാരണമെന്നും ബന്ധു ക്കള്‍ പൊലീസില്‍ പരാതി നല്‍ കി.
തുടര്‍ന്ന് സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ, ഗാര്‍ ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രഭിനെ അറസ്റ്റ് ചെയ്യു കയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




