104 ഉദ്യോഗാർഥികൾക്ക് വിസ കൈമാറി , ഒഡേപെക് സേവനങ്ങളെ ഉദ്യോഗാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണം : മന്ത്രി ശിവൻകുട്ടി

       വിദേശ രാജ്യങ്ങളിൽ അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി ചുരുങ്ങിയ ചെലവിൽ അവരെജോലികളിൽ നിയോഗിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡേപെക് സേവനങ്ങളെ ഉദ്യോഗാർഥികൾപരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിദേശരാജ്യങ്ങളിലേക്ക് വിവിധ തൊഴിലുകൾക്കായി തൊരഞ്ഞെടുക്കപ്പെട്ട 104 ഉദ്യോഗാർഥികൾക്ക് വിസയുംനിയമന പത്രികയും വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലയിൽപ്രവർത്തിക്കുന്നത് ബഹുഭൂരിപക്ഷവും സ്വകാര്യ ഏജൻസികളാണ്. പരമാവധി സാധാരണക്കാരെ രക്ഷിക്കുകഎന്ന ലക്ഷ്യത്തോടു കൂടിയാണ് ഒഡേപെക് പ്രവർത്തിക്കുന്നത്. ഇത്തരം സേവനത്തിന് നാമമാത്രമായ സർവ്വീസ്ചാർജ് മാത്രമാണ് ഒഡേപെക് തൊഴിൽ അന്വേഷകരിൽ നിന്ന് ഈടാക്കുന്നത്. അയാട്ടാ അംഗീകാരമുള്ള ഒരുട്രാവൽ ഡിവിഷനും ഒഡേപെക്കിന് കീഴിൽ പ്രവർത്തിക്കുന്നു. വിദേശ റിക്രൂട്ട്‌മെന്റ്, എയർ ടിക്കറ്റിംഗ് എന്നീമേഖലകൾക്കു പുറമെ പാക്കേജ്ഡ് ടൂർ, ട്രെയിനിംഗ്, സ്റ്റഡി എബ്രോഡ് എന്നീ മേഖലകളിൽ കൂടി ഒഡേപെക്പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

           നാളിതുവരെ പതിനായിരത്തോളം റിക്രൂട്ട്‌മെന്റുകളാണ് ഒഡേപെക് മുഖേന വിവിധ രാജ്യങ്ങളിലേക്ക്നടന്നിട്ടുള്ളത്. നഴ്‌സ്, ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാർ, എൻജിനീയർ, ടീച്ചർ, തുടങ്ങി വിവിധ വിഭാഗംജീവനക്കാരെ ഗൾഫ് രാജ്യങ്ങൾ, മാലിദ്വീപ്, യു.കെ, ബെൽജിയം, ജർമ്മനി, ഉസ്‌ബെക്കിസ്ഥാൻ, തുടങ്ങി വിവിധരാജ്യങ്ങളിലേക്ക് നിയമിച്ചിട്ടുണ്ട്. തുർക്കിയിലെ കപ്പൽ നിർമാണ ശാലയിലേക്കുള്ള ടെക്‌നീഷ്യന്മാരുടെയും, ബെൽജിയത്തിലേക്കും ജർമ്മനിയിലേക്കും തെരഞ്ഞെടുക്കപ്പെട്ട നഴ്‌സുമാരുടെയും, യു...യിലേക്കുള്ളവനിതാ ടെക്‌നിഷ്യൻമാരുടെയും വിസ, മറ്റുയാത്രാ രേഖകൾ എന്നിവയുടെ വിതരണം ആണ് ഇന്നിവിടെനടക്കുന്നത്.

           തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേരിൽ അറുപത്തിരണ്ട് പേരാണ് മാസം തുർക്കിയിലേക്ക്യാത്രയാകുന്നത്. ഒഡേപെക് മുഖേന ബെൽജിയത്തിലേക്കു യാത്ര തിരിക്കുന്ന മൂന്നാമത്തെ ബാച്ച്നഴ്‌സുമാരാണ് ഇന്ന് ഇവിടെ എത്തിയിട്ടുള്ളത്. ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ബാച്ചിലെമുപ്പത്തിയഞ്ച് നഴ്സുമാരാണ് ഡച്ച് ഭാഷാ പരിശീലനം വിജയകരമായി പൂർത്തിയാക്കി മാസംബെൽജിയത്തിലേക്ക് യാത്രയാകുന്നത്. തികച്ചും സൗജന്യമായ ഭാഷ പരിശീലനത്തിൽ ഏർപ്പെട്ടവർക്ക്ആറുമാസക്കാലം സ്‌റ്റൈപെൻഡും ലഭിച്ചിരുന്നു.

           ഒഡേപെകിന്റെ മറ്റൊരു പ്രധാന പദ്ധതിയായ സൗജന്യ ജർമ്മൻ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായിജർമ്മൻ ഭാഷയിൽ പരിശീലനം പൂർത്തിയാക്കിയ നഴ്‌സുമാരും ഇന്നിവിടെ സന്നിഹിതരാണ്. ജർമ്മനിയിലേക്ക്നഴ്‌സുമാർക്കുള്ള സൗജന്യ റിക്രൂട്ട്‌മെന്റും രജിസ്‌ട്രേഷൻ നേടുന്നതിന് ആവശ്യമായ ജർമ്മൻ ഭാഷാപരിശീലനവും ഒഡേപെക് തന്നെ സൗജന്യമായി നൽകുന്നതാണ്. ജർമൻ ഭാഷയുടെ ബി വൺ ലെവൽപാസാകുന്ന നഴ്‌സുമാർക്ക് അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്നതിനൊപ്പം ബി റ്റു ലെവൽ പരീക്ഷപൂർത്തിയാക്കുന്നതിന് അനുസരിച്ച് രജിസ്റ്റേഡ് നഴ്‌സായി മാറുന്നതിനും അവസരമുണ്ട്. പദ്ധതിയുടെ ഭാഗമായി രണ്ടായിരത്തി ഇരുപത്തിനാലിൽ എണ്ണൂറോളം നഴ്‌സുമാർക്കാണ് ഒഡെപെക് പരിശീലനം നൽകുന്നത്.

           കഴിഞ്ഞ നാല് പതിറ്റാണ്ടായി വിദേശ റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ച്വരുന്ന ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ് (.ഡി..പി.സി) ലിമിറ്റഡ്തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള ഒരു പൊതുമേഖല സ്ഥാപനമാണ്

         ഇന്ത്യയിൽ പൊതുമേഖലയിൽ ആരംഭിച്ച ആദ്യ റിക്രൂട്ട്മെന്റ് ഏജൻസിയുമാണ് ഒഡേപെക്. മിനിസ്ട്രി ഓഫ്എക്‌സ്‌ടേണൽ അഫയേഴ്‌സിന്റെ അംഗീകാരത്തോടെ വളരെ സുതാര്യവും വിശ്വസനീയവുമായ രീതിയിലാണ്ഒഡെപെക് പ്രവർത്തിക്കുന്നത്. നമ്മുടെ നാട്ടിലെ അഭ്യസ്ത വിദ്യരായ തൊഴിൽ അന്വേഷകർക്കും വിദഗ്ദരുംഅവിദഗ്ദരും അർദ്ധ വിദഗ്ദരുമായ തൊഴിലാളികൾക്കുമുള്ള വിദേശ അവസരങ്ങൾ പരമാവധി ഒഡേപക്കിലൂടെപ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. തുർക്കിയിലെ കപ്പൽ നിർമ്മാണശാലക്കുള്ള ടെക്നീഷ്യന്മാരുടെആദ്യ ബാച്ചിലെ 62 പേരുടെയും ബൽജിയത്തിലേക്കുള്ള 35 നഴ്സുമാരുടെയും യു..ഇയിലേക്കുള്ള 4 വനിതാടെക്നീഷ്യന്മാരുടെയും വിസ, നിയമന പത്രികയുടെ വിതരണവും ചടങ്ങിൽ നടന്നു. ഒഡേപെക് ചെയർമാൻഅഡ്വ. കെ. പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ കെ. . അനൂപ്സ്വാഗതമാശംസിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top