വയലറ്റ് ഫിലിംസിന്റെ ‘എട്ട് ‘ 8 പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി . സിനിമ പ്രേക്ഷകരിലേക്ക് …

സമീപകാല മലയാള സിനിമ നവാഗതര്‍ക്കൊപ്പമാണ് .ശീലിച്ച കാഴ്ചകളില്‍നിന്നും മാറി ആഖ്യാനത്തിലും പ്രമേയത്തിലും അവതരണത്തിലുമെല്ലാം പുതുമകള്‍ സംഭാവന ചെയ്തിട്ടുള്ളത് നവാഗതരാണ് . . .’8 ‘ എട്ട് .. എന്ന പുതിയ ചിത്രവും ഇതേ വഴി തന്നെയാണ് പിന്തുടരുന്നത് .സംവിധായകന്റെ തന്നെ തിരക്കഥയില്‍ നവാഗതനായ റോഷിന്‍ എ റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ഡ്രാമാ വിഭാഗത്തില്‍പ്പെട്ട ‘എട്ട് ‘ 8 എന്ന ചിത്രം വയലറ്റ് ഫിലിംസിന്റെ ബാനറില്‍ മുഹ്സിന കോയാക്കുട്ടി നിര്‍മ്മിക്കുന്നു .

നമ്മുടെ ചുറ്റുപാടുമുള്ള പല മനുഷ്യരിലും നാം തിരിച്ചറിയപ്പെടാതെ പോകുന്ന ചില കാര്യങ്ങളുണ്ട് . കാഴ്ചപ്പാടുകള്‍ , ശരികള്‍ ,യാഥാര്‍ത്ഥ്യങ്ങള്‍ അങ്ങനെ …. ‘ബിഗിനിങ്ങ് ഫ്രം ദി എന്‍ഡ്’.. തുടക്കവും ഒടുക്കവുമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .നിറയെ ട്വിസ്റ്റുകളുള്ള ഈ ചിത്രത്തില്‍ മലയാള സിനിമയില്‍ അധികമാരും ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു മാനുഷിക പ്രശ്‌നവും ഏറെ പ്രാധാന്യത്തോടെ പറയാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

പുതുമുഖം ഇര്‍ഫാന്‍ ഇമാമുദീന്‍ നായക വേഷത്തിലെത്തുന്നു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ ഗിന്നസ് വിനോദ്, അമ്പി നീനാസം, അനീഷ ഉമ്മര്‍, ഫവാസ് ജലാലുദ്ദീന്‍, ഐശ്വര്യ, അല്‍ത്വാഫ്, ശിവപ്രസാദ്, ശാരിക തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഭരത് ആര്‍ ശേഖറാണ്. എഡിറ്റര്‍: വിഷ്ണു വേണുഗോപാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഗീഷ് എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമീന്‍ സത്താര്‍, മ്യൂസിക്: ഷഫീഖ് റഹ്‌മാന്‍ , സൗണ്ട് എഫക്ട്‌സ്: സുനില്‍ ഓംകാര്‍, വിഷ്വല്‍ എഫക്ട്‌സ്: ജിനേഷ് ശശിധരന്‍, ആര്‍ട്ട്: സുരേഷ് എറവനക്കാട്, ഡി ഐ കളറിസ്റ്റ്: സെല്‍വിന്‍ വര്‍ഗീസ്, സൗണ്ട് മിക്സിങ് എന്‍ജിനീയര്‍: അലന്‍ വി ബിജു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജിതിന്‍ ആര്‍, ലൈന്‍ പ്രൊഡ്യൂസര്‍: ജിതേഷ് ആര്‍, പ്രൊജക്റ്റ് ഡിസൈനര്‍: ഇര്‍ഫാന്‍ ഇമാമുദീന്‍, വരികള്‍: ശാന്തി കൃഷ്ണന്‍ & ഡീന്‍, മേക്കപ്പ്: അരുണ്‍ നേമം & വിനു, കോസ്ട്യൂം: ഭക്തന്‍ മങ്ങാട്, റെക്കോര്‍ഡിസ്റ്റ്: കണ്ണന്‍ രവീസ്, സ്റ്റില്‍സ്: BSP & അജീഷ് ബാലാജി ,പി ആര്‍ ഓ: ഹസീന ഹസി തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top