Section

malabari-logo-mobile

മലയാളി വിദ്യാര്‍ഥികളോട് അക്രമം: മധ്യപ്രദേശ് മന്ത്രിക്ക് മന്ത്രി ഡോ. ബിന്ദു കത്തയച്ചു

HIGHLIGHTS : Violence against Malayalee students: Madhya Pradesh Minister to Minister Dr. Bindu sent the letter

ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റിയില്‍ മലയാളി വിദ്യാര്‍ഥികളോട് അതിക്രമം നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ മാതൃകാപരമായ നടപടിയുണ്ടാകണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാലാ ക്യാമ്പസിനുള്ളിലെ നിയന്ത്രിത പ്രദേശത്തുള്ള കുടിവെള്ള ടാങ്കില്‍ കയറിയതിനാണ് കുട്ടികളെ കയ്യേറ്റം ചെയ്തത്. കുട്ടികള്‍ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണെങ്കിലും അവരെ ശാരീരികമായി ആക്രമിക്കുന്നതിന് ഒരിക്കലും ന്യായീകരണമല്ലെന്ന് മന്ത്രി ഡോ.മോഹന്‍ യാദവിനയച്ച കത്തില്‍ മന്ത്രി ബിന്ദു പറഞ്ഞു. സംഭവത്തിനു പിന്നിലെ വംശീയ-വിഭാഗീയ മനസ് ഒരിക്കലും പൊറുപ്പിച്ചുകൂടാത്തതാണ്. മാനുഷികമൂല്യങ്ങളുടെയും ലിബറല്‍ തത്ത്വങ്ങളുടെയും വിളക്കുമാടമായി പ്രവര്‍ത്തിക്കേണ്ട സര്‍വ്വകലാശാലാ ക്യാമ്പസില്‍ ഇങ്ങനെയൊരു ഹീനപ്രവൃത്തി ഒരുതരത്തിലും ഉണ്ടായിക്കൂടാ.

sameeksha-malabarinews

നീചമായ ഈ അക്രമപ്രവൃത്തിക്ക് രാജ്യത്തെ ഒരു നിയമത്തിന്റെയും അംഗീകാരമില്ലെന്നും മന്ത്രി ബിന്ദു ഓര്‍മ്മിപ്പിച്ചു. മധ്യപദേശ് സര്‍ക്കാര്‍ ഒരിക്കലും അതിനു കൂട്ടുനില്‍ക്കില്ലെന്നു കരുതുന്നു. ക്യാമ്പസിലെ കേരളീയ വിദ്യാര്‍ഥി സമൂഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനു പ്രത്യേക പരിഗണന നല്‍കണം – മന്ത്രി ആര്‍. ബിന്ദു അഭ്യര്‍ഥിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!