
താമരശേരി : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഹയർ സെക്കൻഡറി അധ്യാപകനെതിരെ കേസ്. താമരശേരി പൂക്കോട് താമസിക്കുന്ന കൊടുവള്ളി ആവിലോറ മാണിക്കോത്ത് മുഹമ്മദ് ഇസ്മയിലി(45)നെതിരെയാണ് പോക്സോ നിയമപ്രകാരം താമരശേരി പൊലീസ് കേസെടുത്തത്.
എൻഎസ്എസ് ക്യാമ്പിൽവച്ച് സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചതായി രണ്ട് വിദ്യാർഥിനികളും സ്കൂളിൽവച്ച് ഇതേ അനുഭവമുണ്ടായതായി മറ്റൊരു വിദ്യാർഥിനിയും കൗൺസലിങ്ങിനിടെ സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു.
പരാതികൾ സ്കൂൾ അധികൃതർ താമരശേരി പൊലീസിലേക്ക് കൈമാറുകയും ഇതിലൊരു പരാതിയിൽ അധ്യാപകനെതിരെ കേസെടുക്കുകയുമായിരുന്നു. ഈ പെൺകുട്ടി മജിസ്ട്രേട്ടിന് മുമ്പാകെ രഹസ്യമൊഴിയും നൽകിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




