
തിരുവനന്തപുരം : പ്രേംനസീർ ഫൗണ്ടേഷന്റെ 20-ാമത് പ്രേംനസീർ പുരസ്കാരം സംവിധായ കൻ പ്രിയദർശന് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാനും നിർമാതാവുമായ ജി സുരേഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 6.15ന് വഴുതക്കാട് ടാഗോർ തിയറ്ററിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്കാരം സമ്മാനിക്കും. സ്വാതി തിരുനാൾ സംഗീത അക്കാദമിയിലെ സംഗീത് വിജയൻ, ദേവപ്രിയ എം രാജ് എന്നിവർക്കുള്ള പുരസ്കാരങ്ങളും നൽകും.
സംവിധായകൻ ഷാജി കൈലാസ്, നിർമാതാവ് രഞ്ജിത്ത്, നടി മേനക, ജി സുരേഷ്കുമാർ എന്നിവരാണ് പുരസ്കാരം നിർണയിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




