വഴക്ക് തടയാനെത്തിയ അമ്മാവനെ മരുമകൻ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചതായി പരാതി

വടകര : വഴക്ക് തടയാനെത്തിയ അമ്മാവനെ മരുമകൻ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. പുതുപ്പണം പുതിയോട്ടിൽ സത്യനാഥ(55)നാണ് പരിക്കേറ്റത്. സംഭവത്തിൽ പുതുപ്പണം സ്വദേശി പുതിയോട്ടിൽ പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രവീണും സഹോദരനും തമ്മിൽ വീട്ടിൽ വച്ച് വാക്കേറ്റമുണ്ടായി. ഇതറിഞ്ഞ് സംഭവത്തിൽ ഇടപെടാൻ എത്തിയതായിരുന്നു സത്യനാഥൻ.

ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ പ്രവീൺ അടുക്കളയിൽ നിന്ന് അമ്മിക്കല്ലെടുത്ത് അമ്മാവന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പരാതി.  തലയ്ക്ക് തലയ്ക്കു ഗുരുതര പരിക്കേറ്റ സത്യനാഥൻ വടകര ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രവീണിനെ വടകര ഗവ. ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top