കടലുണ്ടിയിൽ സ്ക്കൂൾ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് ഒരുക്കി ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ

വിദ്യാർത്ഥികളിൽ മാനസ്സികമായ അവബോധം സൃഷ്ടിക്കുന്നതു ലക്ഷ്യമിട്ട് കടലുണ്ടിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.

കടലുണ്ടി കോട്ടക്കടവ് അവോക്കി സെൻട്രോ അറീനയിൽ നടന്ന മൈൻ്റ് സ്പാർക്ക് പരിപാടിയിൽ മെജിഷ്യൻ ഗോപിനാഥ് മുതുകാട് ക്ലാസ്സെടുത്തു.

കിട്ടുന്ന അവസരങ്ങൾ വിദ്യാർത്ഥികൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജീവിതത്തിൽ ആ അവസരങ്ങൾ പിന്നീടൊരിക്കലും കിട്ടണമെന്നില്ലെന്നത് വിദ്യാർത്ഥികൾ ഗൗരവപൂർവ്വം കാണണമെന്നും അദ്ദേഹം പറഞ്ഞു.

ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത പരിപാടി ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഗുൽമോഹർ പ്രസിഡണ്ട് കോട്ടക്കളത്തിൽ കൃഷ്ണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

വേലായുധൻ പറമ്പിൽ, രാജശേഖരൻ ഏളക്കാട്ടിൽ, റീജ ഗുപ്ത, ഗണേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

മാജിക്കും ബോധവൽകരണവും സമന്വയിച്ച ഗോപിനാഥ് മുതുകാടിൻ്റെ ക്ലാസ് രണ്ടായിരത്തിലധികം വരുന്ന വിദ്യാർത്ഥികൾ ഏറെ കൗതുകത്തോടെയാണ് കണ്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top