വിലായത്ത് ബുദ്ധയിലെ ‘ഡബിള്‍ മോഹനന്‍’, ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറിറക്കി. പൃഥ്വിരാജിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പൃഥ്വിരാജ് തന്നെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

നവാഗതനായ ജയന്‍ നമ്പ്യാരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.’അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ എന്ന പ്രത്യേകതയും ‘വിലായത്ത് ബുദ്ധ’യ്ക്കുണ്ട്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അസോസിയേറ്റ് ആയിരുന്നു ജയന്‍ നമ്പ്യാര്‍.

നടി പ്രിയംവദാ കൃഷ്ണനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. അനുമോഹന്‍, കോട്ടയം രമേഷ്, രാജശ്രീ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഒരു ത്രില്ലര്‍ മൂവിയാണ് ‘വിലായത്ത് ബുദ്ധ’. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി ആര്‍ ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന ലഘുനോവല്‍ ആണ് അതേ പേരില്‍ സിനിമയാവുന്നത്.

ജി ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഉര്‍വ്വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.

Share news
error: Content is protected !!
Scroll to Top