Section

malabari-logo-mobile

സ്വര്‍ണം കൊണ്ട് പ്രതികാരമെഴുതാന്‍ ‘ഖലീഫ’ വരുന്നു

HIGHLIGHTS : 'Khalifa' comes to take revenge with gold

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഖലീഫ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘പ്രതികാരം സ്വര്‍ണ്ണത്തില്‍ എഴുതപ്പെടും’, എന്ന ടാഗ് ലൈനോടെ ചിത്രം എത്തുന്നത്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. പോക്കിരിരാജയ്ക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

‘ഒരു ഹൈ വോള്‍ട്ടേജ് മാസ്സ് എന്റര്‍ടെയ്നറുമായി പന്ത്രണ്ട് വര്‍ഷത്തിന് ശേഷം പൃഥ്വിയുമായി വീണ്ടും ഒന്നിക്കുന്നു. ഇത്രയും കാലം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ‘ഖലീഫ’യെ ഞങ്ങള്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ ശക്തമായ തിരക്കഥയുമായി എത്തിയ ജിനു വി എബ്രഹാമിന് നന്ദി’, എന്നാണ് ചിത്രം പ്രഖ്യാപിച്ചു കൊണ്ട് വൈശാഖ് കുറിച്ചിരിക്കുന്നത്.

sameeksha-malabarinews

ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, സുരാജ് കുമാര്‍, സാരിഗമ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. സത്യന്‍ സൂര്യന്‍ ആണ് ഡിഒപി. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം. ഷാജി നടുവില്‍ കലാസംവിധാനവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!