ജോലി നല്‍കും;വിജി സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സനല്‍കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റ് സമരം അവസാനിപ്പിക്കുന്നു. വിജിക്ക് ജോലി നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.

അവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് 21 ദിവസം പിന്നിട്ട സമരം നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി അവസാനിപ്പിക്കുന്നത്.

സനല്‍കുമാര്‍ നവംബര്‍ അഞ്ചിന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലെത്തിയ മന്ത്രിമാര്‍ ഉല്‍പ്പെടെയുള്ളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോയെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതിരിക്കുകയായിരുന്നു. ഇതെതുടര്‍ന്നാണ് വിജി സമര രംഗത്തേക്ക് കടന്നത്.

Share news
error: Content is protected !!
Scroll to Top