HIGHLIGHTS : Vijay Hazare Trophy: Sanju and Vignesh Puthur in Kerala team

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ രോഹന്‍ കുന്നുമ്മല്‍ നയിക്കും. 19 അംഗ ടീമില്‍ സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, നിധീഷ് എം ഡി തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം കെസിഎല്ലില്‍ ഉള്‍പ്പടെ തിളങ്ങിയ യുവതാരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 24 മുതല്‍ ജനുവരി എട്ട് വരെ അഹമ്മദാബാദിലാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുന്നത്.
എ ഗ്രൂപ്പിലാണ് കേരളം കളിക്കുന്നത്. ത്രിപുരയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നീ ടീമുകളുമായാണ് കേരളത്തിന്റെ മറ്റ് മത്സരങ്ങള്‍. അമയ് ഖുറേസിയ ആണ് കേരളത്തിന്റെ പരിശീലകന്‍.
കേരള ടീം: രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍, സല്‍മാന്‍ നിസാര്‍, അഭിഷേക് നായര്‍, കൃഷ്ണ പ്രസാദ്, അഖില്‍ സ്‌കറിയ, അഭിജിത്ത് പ്രവീണ്‍ വി, ബിജു നാരായണന്‍, അങ്കിത് ശര്‍മ, ബാബ അപരാജിത്, വിഘ്‌നേഷ് പുത്തൂര്‍, നിധീഷ് എം ഡി, ആസിഫ് കെ എം, അഭിഷേക് പി നായര്‍, ഷറഫുദ്ദീന്‍ എന്‍ എം, ഏദന്‍ ആപ്പിള്‍ ടോം.
സഞ്ജു ഏതൊക്കെ മത്സരങ്ങള്‍ കളിക്കുമെന്ന് ഉറപ്പായിട്ടില്ല. അടുത്ത മാസം 21നാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. അതിന് മുമ്പ് ടൂര്‍ണമെന്റ് അവസാനിക്കുമെങ്കിലും സഞ്ജു എത്ര മത്സരങ്ങളില്‍ കളിക്കുമെന്നുള്ള കാര്യത്തില്‍ ഉറപ്പില്ല. ടി20 പരമ്പരയ്ക്ക് മുമ്പുള്ള പരിശീലനമായും വിജയ് ഹസാരെ ട്രോഫിയെ കാണാം. ന്യൂസിലന്‍ഡിനെതിരെ അഞ്ച് ടി20 മത്സരങ്ങളാണ് കളിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


