
കോഴിക്കോട്:വിജ്ഞാനകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഫാറൂഖ് കോളേജില്‍ സംഘടിപ്പിച്ച ജില്ലാതല മെഗാ ജോബ് ഫെയറില്‍ 196 പേര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചു. ആയിരത്തിലധികം തൊഴിലന്വേഷകരാണ് പങ്കെടുത്തത്. മന്ത്രി മുഹമ്മദ് റിയാസ് ജോബ് ഫെയര്‍ സന്ദര്‍ശിച്ചു.
ജില്ലയിലെ 23 ജോബ് സ്റ്റേഷനുകളിലും ഫാറൂഖ് കോളേജിലും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരെയാണ് മേളയില്‍ പങ്കെടുപ്പിച്ചത്. നൂറോളം കമ്പനികളിലേക്കായി 1,40,000ത്തോളം തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക ഫെയറും ഇതോടൊപ്പം നടന്നു. ഡി.ഡബ്ല്യു.എം.എസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ ലഭ്യമായ പരിശീലന മൊഡ്യൂളുകളില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരവും ജോബ്‌ഫെയറിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
ഫാറൂഖ് കോളേജിലെ ജോബ്‌ഫെയറിന് പുറമെ വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിങ് കോളേജ്, വടകര കോഓപറേറ്റീവ് എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലെ എസ്.ഡി.പി.കെ സെന്ററുകളിലും സമാന്തരമായി വിര്‍ച്വല്‍ ഫെയറുകള്‍ നടന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




