Section

malabari-logo-mobile

വിജിലന്‍സ്‌ റെയ്‌ഡിനിടെ പണം ക്‌ളോസറ്റിലിട്ട സബ്‌ രജിസ്‌ട്രാര്‍ക്കെതിരെ കേസ്‌

HIGHLIGHTS : തേഞ്ഞിപ്പലം: വിജിലന്‍സ്‌ തേഞ്ഞിപ്പലം സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ നടത്തിയ റെയ്‌ഡിനിടെ പണം ക്‌ളോസറ്റിലിട്ട സബ്‌ രജിസ്‌ട്രാര്‍ പാലപ്പെട്ടി മുഹമ്മദിനെത...

vigilanceതേഞ്ഞിപ്പലം: വിജിലന്‍സ്‌ തേഞ്ഞിപ്പലം സബ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ നടത്തിയ റെയ്‌ഡിനിടെ പണം ക്‌ളോസറ്റിലിട്ട സബ്‌ രജിസ്‌ട്രാര്‍ പാലപ്പെട്ടി മുഹമ്മദിനെതിരെ കേസെടുത്തു. സംഭവത്തെ തുടര്‍ന്ന്‌ വിജിലന്‍സ് തേഞ്ഞിപ്പലം സബ് രജിസ്ട്രാര്‍ ഓഫീസിലെ കക്കൂസ് ടാങ്ക് പൊളിച്ച് പരിശോധന നടത്തി. തിങ്കളാഴ്ച വൈകിട്ട് നടന്ന റെയ്ഡിനിടെയാണ് സംഭവം. ചോദ്യംചെയ്യുന്നതിനിടെ ബാത്ത്റൂമില്‍ ഓടിക്കയറി പെരുവള്ളൂര്‍ ഛാത്രത്തൊടി പാലപ്പെട്ടി മുഹമ്മദാണ് പണം ക്ളോസറ്റിലിട്ടത്. ക്ളോസറ്റില്‍നിന്ന് 500 രൂപ വിജിലന്‍സ് അപ്പോള്‍ തന്നെ കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ഈ മുറി സീല്‍ ചെയ്ത വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാവിലെ ടാങ്ക് പൊളിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചു. ടാങ്ക് പൊളിച്ച് പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല.
ടാങ്കില്‍ തുടര്‍ പരിശോധന ദുഷ്കരമായതോടെ സംഘം പരിശോധന അവസാനിപ്പിച്ചു.

വിജിലന്‍സ് സിഐ എം ഗംഗാധരന്‍, എസ്ഐ എം മുഹമ്മദാലി, എഎസ്ഐ ടി പി അനില്‍കുമാര്‍, ഹെഡ്കോണ്‍സ്റ്റബിള്‍ കെ വി അലിസാബിര്‍, ഡെയ്റി ഡിപ്പാര്‍ട്മെന്റ് സീനിയര്‍ സൂപ്രണ്ട് കെ കെ ബാലമുരളി എന്നിവരായിരുന്നു ചൊവ്വാഴ്ച പരിശോധനക്ക് നേതൃത്വം നല്‍കിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!