തിരൂരങ്ങാടി: തിരൂരങ്ങാടി സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ഓഫീസിനകത്തെ മേശവലിപ്പില്‍ നിന്നും ഫയലുകള്‍ക്കിടയില്‍ നിന്നായി നാലായിരയഞ്ഞൂറോളം രൂപ പിടിച്ചെടുത്തു.
കോഴിക്കോട് നിന്നെത്തിയ വിജിലന്‍സ് സ്‌പെഷല്‍ സെല്ലാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച മൂന്നോടെ ആരംഭിച്ച പരിശോധന വൈകിട്ട് അഞ്ചര വരെ തുടര്‍ന്നു.
സ്‌പെഷല്‍ സെല്‍ എസ് പി എസ് ശശിധരന്‍, സി ഐ എസ് സജീവ്, എസ് ഐ പ്രകാശ് കുമാര്‍, പോലീസുകാരായ ഷൈജു, രജ്ഞിത്ത് എന്നിവരാണ് പരിശോധന നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




