തിരൂരങ്ങാടി: നിയന്ത്രണംവിട്ട ബസ് മതിലിലിടിച്ച് അപകടം. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. പിഎസ്എംഒ കോളേജിന് സമീപം തൂക്കുമരം വളവിലാണ് കനത്തമഴയില്‍ നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലില്‍ ഇടിച്ച് അപകടം സംഭവിച്ചത്.
രാത്രി ഏഴേമുക്കാലോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും ആക്‌സിഡന്റ് റെസ്‌ക്യൂ പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




