ബി.ഇ.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിക്ടറി സെലിബ്രേഷന്‍ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: ബി.ഇ.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിക്ടറി സെലിബ്രേഷന്‍ സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ A+ നേടിയ വിദ്യാര്‍ത്ഥികളും, യു.എസ്.എസ്. വിജയികളും ചടങ്ങില്‍ ആദരിച്ചു. ചടങ്ങ് പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.

ഡോക്ടറേറ്റ് നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥിയും, പി.എസ്.എം.ഒ. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. മുഹമ്മദ് ഹസീബ് ചടങ്ങില്‍ ആദരിച്ചു.

ബി.ഇ.എം. സ്‌കൂളുകളുടെ കോര്‍പറേറ്റ് മാനേജര്‍ റവ. സുനില്‍ പുതിയാട്ടില്‍ മുഖ്യാതിഥിയായിരുന്നു. ലോക്കല്‍ മാനേജര്‍ ജോര്‍ജ് തോമസ്, ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പള്‍ സുവര്‍ണലത ഗോഡ്കര്‍, ഒ.എസ്.എ. പ്രസിഡന്റ് അരവിന്ദന്‍, നൗഫല്‍ ഇല്യന്‍,

പി.ടി.എ. പ്രസിഡന്റ് നിയാസ് പി. മുരളി,സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആന്‍സി ജോര്‍ജ്, സ്റ്റാഫ് സെക്രട്ടറി ലിപ്‌സണ്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മുഹമ്മദ് അബ്ദുല്‍ നാസര്‍ മൂര്‍ക്കോത്ത് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top