വിക്ടേഴ്‌സില്‍ നസീം, സൂരജ് കാ സാത്ത്വാ ഘോടാ എന്നീ സിനിമകള്‍

കൈറ്റ് വിക്ടേഴ്‌സില്‍ 24 ന് 9.15 ന് സയിദ് മിര്‍സ സംവിധാനം ചെയ്ത ഹിന്ദി സിനിമ നസീം സംപ്രേഷണം ചെയ്യും. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ നല്ല നാളുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന മുത്തച്ഛന്റെയും കലാപം പടരുന്ന തെരുവുകളിലൂടെ സ്‌കൂളിലേക്ക് പോകേണ്ടിവരുന്ന കൗമാരക്കാരിയുടേയും അനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഈ ചിത്രത്തില്‍ പ്രമുഖ ഉര്‍ദു കവിയും എഴുത്തുകാരനുമായ കയ്ഫി ആസ്മി മുഖ്യവേഷത്തില്‍ അഭിനയിക്കുന്നു.
ശ്യാംബെനഗല്‍ സംവിധാനം ചെയ്ത് ധര്‍മവീര്‍ ഭാരതിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ സൂരജ്കാ സാത്ത്വാഘോടാ എന്ന പേര് സൂര്യന്‍ ഏഴു കുതിരകളുള്ള രഥത്തില്‍ സഞ്ചരിക്കുന്നുവെന്നുള്ള പുരാണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ചിത്രം 25 ന് രാവിലെ 9.15 ന് സംപ്രേഷണം ചെയ്യും.

Share news
error: Content is protected !!
Scroll to Top