ദില്ലി: മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി സത്യപ്തിജ്ഞ ചെയ്തു.
വിക്ടോറിയ ജഡ്ജിയുടെ നിയമനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ ഒരു കൂട്ടം അഭിഭാഷകര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസ്മാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. കോളീജിയം ശുപാര്‍ശയെ ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ഇത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സുപ്രീംകോടതിയില്‍ വാദം തുടരുന്നതിനിടെയാണ് വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.



