വെട്ടേറ്റ മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മരിച്ചു

മലപ്പുറം: വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മരിച്ചു. തലാപ്പില്‍ അബ്ദുള്‍ ജലീല്‍(52) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. അബ്ദുള്‍ മജീദാണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന ഷുഹൈബിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നാളെ മഞ്ചേരിയില്‍ ഹര്‍ത്താലിന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് പയ്യനാട് വെച്ച് അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വെട്ടേറ്റത്. മജീദും ഷുഹൈബും ബൈക്കില്‍ പിന്‍തുടര്‍ന്ന് അബ്ദുള്‍ മജീദിനെ വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേററ ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു ജലീല്‍.

 

 

Share news
error: Content is protected !!
Scroll to Top