വേങ്ങരയില്‍ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

വേങ്ങര; ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. വേങ്ങരയില്‍ സ്ഥിരതാമസക്കാരനായ തൃശ്ശൂര്‍ സ്വദേശി ശശി ചന്ദ്രമോഹനാണ്(48) മരിച്ചത്.

ബുധനാഴ്ച രാത്രി എട്ടരമണിയോടെ കച്ചേരിപ്പടിയില്‍ വെച്ചാണ് അപകടം നടന്നത്. മഞ്ചേരിയില്‍ നിന്നും മാതാപ്പുഴയിലേക്ക് പോകുന്ന ലീഡര്‍ ബസ്സുമായി എതിരെ വന്ന സ്‌കൂട്ടര്‍ കൂടടിയിടിക്കുയായിരുന്നു.

അപകടം നടന്നയുടനെ നാട്ടുകാര്‍ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

ബസ്സ് മറ്റൊരു വാഹനത്തെ മറികടന്ന് വന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top