വെണ്ടയ്ക്ക പരിപ്പുവട സൂപ്പര്‍ ടേസ്റ്റാണ്

ആവശ്യമായ ചേരുവകള്‍

കടല പരിപ്പ് – 1 കപ്പ് (250ml)
ഗ്രാമ്പൂ – 2
കറുവപ്പട്ട – 1/4 ഇഞ്ച്
പെരുംജീരകം – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 3എണ്ണം
ഉണക്കമുളക് – ആവശ്യത്തിന്
വെണ്ടയ്ക്ക – 1/2 കപ്പ് (അരിഞ്ഞത്)
ഉള്ളി – 2 ടേബിള്‍സ്പൂണ്‍ (അരിഞ്ഞത്)
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന് (വറുക്കാന്‍)

തയ്യാറാക്കുന്ന വിധം

കടലപരിപ്പ് രണ്ട്മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴുകിയെടുക്കുക. ശേഷം ഗ്രാമ്പൂ,കറുവപ്പട്ട, ഉണക്കമുളക്, വെളുത്തുള്ളി, പെരുംജീരകം എന്നിവ മിക്‌സി ജാറിലേക്കിട്ട് അടിച്ചെടുക്കുക. ശേഷം അതിലേക്ക് കഴുകിവെച്ച പരിപ്പിട്ട് ഉപ്പ് ചേര്‍ത്ത് ഒന്നുടെ അടിച്ചെടുക്കുക. ശേഷം ഈ അരപ്പ് ഒരു ബൗളിലേക്കിട്ട് കറിവേപ്പില അരിഞ്ഞുവെച്ച വെണ്ടയ്ക്ക,ഉള്ളി എന്നിവ ചേര്‍ത്ത് നന്നായ് മിക്‌സ് ചെയ്യുക. ശേഷം ഇത് പരത്തി, എണ്ണയില്‍ വറുത്തെടുക്കുക. വെണ്ടയ്ക്ക പരിപ്പുവട റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top