വെണ്ടയ്ക്ക ഫ്രൈ

HIGHLIGHTS : Vendaka Fry

ആവശ്യമുള്ള സാധനങ്ങള്‍ :-

വെണ്ടയ്ക്ക – 250 ഗ്രാം
കടല മാവ് – 2 ടേബിള്‍സ്പൂണ്‍
അരിപ്പൊടി – ഒരു ടേബിള്‍സ്പൂണ്‍
മുളക് പൊടി – 1 1/ 4 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/ 4 ടീസ്പൂണ്‍
ഗരംമസാല – 1/ 4 ടീസ്പൂണ്‍
ചാട്ട് മസാല – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഓയില്‍ – വറുക്കാന്‍ ആവശ്യമുള്ളത്

sameeksha-malabarinews

തയ്യാറാക്കുന്ന വിധം :

വെണ്ടയ്ക്ക നന്നായി കഴുകി ഒരു പേപ്പര്‍ ടവ്വല്‍ വച്ച് വള്ളം എല്ലാം ഒപ്പിയെടുക്കുക .ഞെട്ട് , കുരു കളഞ്ഞ ശേഷം ഓരോന്നും കനം കുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക . ഇതിലേക്ക് ആദ്യം മഞ്ഞള്‍പ്പൊടി , മുളക്‌പൊടി , ഉപ്പ് , ഗരം മസാല , ചാട്ട് മസാല എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്‌തെടുക്കുക . ശേഷം 2 ടേബിള്‍സ്പൂണ്‍ കടലമാവും ഒരു ടേബിള്‍സ്പൂണ്‍ അരിപ്പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഒരു 15 മിനിറ്റ് റസ്റ്റ് ചെയ്യാന്‍ വയ്ക്കണം. എണ്ണയില്‍ നല്ല കരു കരുപ്പായി വറുത്ത് കോരുക .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!