ഗര്‍ഭിണിയായ പശുവിനെ വിറ്റ് പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി 76-കാരന്‍

HIGHLIGHTS : A 76-year-old man sold a pregnant cow and donated the money to the relief fund

കോഴിക്കോട്: വയനാടിന് കൈത്താങ്ങാകാന്‍ ഗര്‍ഭിണിയായ പശുവിനെ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി 76-കാരന്‍. കോഴിക്കോട് നന്മണ്ട സ്വദേശി ആശാരിപടിക്കല്‍ എ പി ശ്രീധരനാണ് തന്റെ ആറ് മാസം ഗര്‍ഭിണിയായ നാടന്‍ ഇനത്തിലുള്ള പശുവിനെ തിങ്കളാഴ്ച വിറ്റ് പണം സമാഹരിച്ചത്.

നന്മണ്ട കര്‍ഷകസംഘത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ ആവശ്യക്കാര്‍ എത്തി 17,000 രൂപയ്ക്ക് വിലയുറപ്പിച്ചു. കര്‍ഷകസംഘം ജില്ലാ നേതാവും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനുമായ എം മെഹബൂബ് ശ്രീധരനില്‍ നിന്നും പശുവിനെ ഏറ്റുവാങ്ങി.

sameeksha-malabarinews

ഒരു പശുക്കിടാവ് കൂടി സ്വന്തമായുള്ള ശ്രീധരന്‍ മുന്‍പ് തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. പ്രായമായതിനാല്‍ ഇപ്പോള്‍ തെങ്ങ് കയറാറില്ല. ‘പെട്ടെന്ന് എടുക്കാന്‍ പണം ഇല്ലാത്തതിനാലാണ് പശുവിനെ വില്‍ക്കുക എന്ന തീരുമാനത്തിലെത്തിയത്. ഗര്‍ഭിണിയായ പശുവായതിനാല്‍ വാങ്ങുന്നവര്‍ ആരായാലും അറവുകാര്‍ക്ക് നല്‍കാതെ വളര്‍ത്തുകയും ചെയ്യും,’ ശ്രീധരന്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!