HIGHLIGHTS : Employment opportunities
അധ്യാപക നിയമനം
തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയനവര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2270353
അധ്യാപക ഒഴിവ്
മങ്കട ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേദന അടിസ്ഥാനത്തില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുവാന്‍ അധ്യാപകരെ ആവശ്യമുണ്ട്. അംഗീകൃത ഹോട്ടല്‍ മാനേജ്മെന്റ് ഡിഗ്രിയോ ത്രിവത്സര ഡിപ്ലോമയോ കൂടാതെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് വിഷയത്തിലും അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. foodcraftpmna@gmail.com എന്ന ഇ മെയില്‍ വഴി അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04933 295733
തൊഴിലവസരം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍, മാര്‍ക്കറ്റിംഗ് റിസര്‍ച്ച് എക്സിക്യൂട്ടീവ്, സിവില്‍ എന്‍ജിനീയര്‍(ഡിപ്ലോമ), ണ്‍സ്ട്രക്ഷന്‍ സൈറ്റ് മാനേജര്‍, ഓവര്‍സീയിംഗ് ലാബര്‍, സൈറ്റ് മെഷറര്‍, ടെലികോളര്‍, ബ്രാഞ്ച് മാനേജര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍, ടീം ലീഡര്‍, ആയുര്‍വേദ റിസപ്ഷനിസ്റ്റ്, തെറാപ്പിസ്റ്റ്. ഫ്രന്റ് ഓഫീസ് എക്സിക്യൂട്ടീവ്, കസ്റ്റമര്‍ കെയര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ് എന്നീ് തസ്തികകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ വച്ച് ആഗസ്റ്റ് എട്ട്, ആഗസ്റ്റ് 14 എന്നീ ദിവസങ്ങളിലായി രാവിലെ 10 മുതല്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് ങ്കെടുക്കാം. ഫോണ്‍: 0483 2734737, 8078428570
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു