കോഴിക്കോട്:കേരള ജല അതോറിറ്റി കോഴിക്കോട് ഡിവിഷനു കീഴില്‍ പാം ഹെല്‍ഡ് മെഷിന്‍ ഉപയോഗിച്ച് വാട്ടര്‍ ബില്‍ നല്‍കുന്ന സംവിധാനം ജൂണ്‍ ഒമ്പതിന് ആരംഭിക്കും. ബില്‍ നല്‍കുന്ന സമയം തന്നെ ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് മെസ്സേജ് വരുകയും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തുക അടക്കുകയും ചെയ്യാം.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ മാറ്റമുള്ള ഉപഭോക്താക്കള്‍ ഉടന്‍ ശരിയായ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. മീറ്റര്‍ റീഡിങ് സ്‌കാന്‍ ചെയ്ത് ബില്‍ തയാറാക്കുന്ന രീതിയായതിനാല്‍ ഉപഭോക്താക്കള്‍ വാട്ടര്‍ മീറ്റര്‍ ചേംബര്‍ വൃത്തിയാക്കി റീഡിങ്ങിന് സൗകര്യം ഒരുക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ – 0495 2370584.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



