തിരുവനന്തപുരത്ത് വാഹന ഷോറൂമില്‍ വന്‍ തീപിടുത്തം

HIGHLIGHTS : Major fire breaks out at vehicle showroom in Thiruvananthapuram

cite

തിരുവനന്തപുരത്ത് വാഹന ഷോറൂമില്‍ വന്‍ തീപിടുത്തം. പിഎംജിയിലുള്ള സ്‌കൂട്ടര്‍ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് പിഎംജിയിലുള്ള ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂമില്‍ തീപിടുത്തം ഉണ്ടായത്.

ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാനുണ്ടായ കാരണം എന്നാണ് സൂചന. ഒന്നര കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിവരം. പത്തോളം വാഹനങ്ങള്‍ കത്തിനശിച്ചതായാണ് വിവരം.

താഴത്തെയും മുകളിലത്തെയും നിലയിലാണ് തീപിടുത്തം ഉണ്ടായത്. സ്‌കൂട്ടറുകളും സ്‌പെയര്‍പാട്‌സും സര്‍വീസ് കേന്ദ്രവും കെട്ടിടത്തിലുണ്ടായിരുന്നു. മുകള്‍നിലയിലാണ് ആദ്യം തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. കെട്ടിടം പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്. ഈ സമയം ജീവനക്കാര്‍ ആരുതന്നെ ഇവിടെ ഉണ്ടായിരുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!