നാളെ വാഹന പണിമുടക്ക്; എസ്എസ്എല്‍സി പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം:ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നാളെ വാഹന പണി മുടക്ക്. ഇതെതുടര്‍ന്ന് ചൊവ്വാഴ്ച നടത്താനിരുന്ന എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി വെച്ചു.എട്ടാം തിയതിയില്‍ മാറ്റിയപരീക്ഷകള്‍ നടത്തും.

എംജി സര്‍വകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് പണിമുടക്ക്. പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും.

Share news
error: Content is protected !!
Scroll to Top