വാഹനങ്ങളിലെ പ്രസ് സ്റ്റിക്കറിന് നിയന്ത്രണം

thachankary_574639തിരുവനന്തപുരം: വാഹനങ്ങളില്‍ അനധികൃതമായി ‘പ്രസ്’ ബോര്‍ഡ്/സ്റ്റിക്കര്‍ ഉപയോഗിക്കരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി. ഇതുസംബന്ധിച്ച് തിരുനന്തപുരം പ്രസ് ക്ളബ്ബ് സെക്രട്ടറിക്കും കെയുഡബ്ള്യുജെ പ്രസിഡന്റിനും പിആര്‍ വകുപ്പ് സെക്രട്ടറിക്കും കത്തയച്ചു.

മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനത്തിലേ പ്രസ് ബോര്‍ഡ് ഉപയോഗിക്കാവൂ എന്നും കത്തില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തനത്തിനു മാത്രമായി അനുവദിക്കുന്ന സ്വാതന്ത്യ്രവും സൌകര്യവും അനധികൃതമായി മറ്റുപലരും ദുരുപയോഗം ചെയ്യുന്നത് തടയാനാണിതെന്നും തച്ചങ്കരി പറഞ്ഞു.

Related Articles