വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ്‌

Opposition Leader VD Satheesan

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: പതിനഞ്ചാം കേരള നിയമസഭയില്‍ വി ഡി സതീശന്‍ എംഎല്‍എ പ്രതിപക്ഷ നേതാവാകും. ദേശീയ നേതൃത്വം ഇക്കാര്യം കേരളത്തിലെ നേതാക്കളെ അറിയിച്ചു. ഔദ്യോഗ പ്രഖ്യാപനം ഉടനെ ഉണ്ടായേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേതൃമാറ്റം വേണമെന്ന ആവശ്യം ഇതോടെ ഹൈക്കമാന്‍ഡ്‌ അംഗീകരിച്ചിരിക്കുകയാണ്‌. എംഎല്‍മാരുടെ പിന്തുണ ആദ്യമേതന്നെ വി ഡി സതീശനുതന്നെയായിരുന്നു.

ഭരണപക്ഷം യുവനേതൃത്വത്തെ രംഗത്തിറക്കുമ്പോള്‍ പ്രതിപക്ഷം പഴയ തലമുറയില്‍ നില്‍ക്കുന്നത്‌ പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. യുവ എംഎല്‍എമാരുടെ നിലാപാട്‌ കാണാതെ പോകരുതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെയും നിലപാട്‌. ഇതും വി ഡി സതീശന്‌ അനുകൂലമായ തീരുമാനത്തിലേക്ക്‌ നേതൃത്വത്തെ നയിക്കുകയായിരുന്നു വെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •