കോട്ടയം: വാവ സുരേഷിന് പാമ്പുകടിയേറ്റു. കോട്ടയത്തെ ഒരുവീട്ടിന്റെ മതില്‍കെട്ടിനുള്ളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടയിലാണ് അപകടം.
പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ പാമ്പ് തിരിഞ്ഞ് കൊത്തുകയായിരുന്നുവെന്നാണ് വിവരം.
ഉടനെ തന്നെ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.വലത്തേക്കാലിന് മുകളിലായാണ് കടിയേറ്റത്. അദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്മാറ്റും.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കോട്ടയം കുറിച്ചിയില്‍ എത്തിയത്. കരിങ്കല്‍ കെട്ടിനുള്ളില്‍ രാവിലെ മുതല്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടിരുന്നെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല.ഇതെതുടര്‍ന്നാണ് വാവ സുരേഷിനെ വീട്ടുകാര്‍ വിവരം അറിയിച്ചത്.




