വട്ടപ്പാറയില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

മലപ്പുറം: ദേശീയപാത വളാഞ്ചേരിയില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചേളാരിയില്‍ നിന്നും കൊച്ചിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്.

അപകട സമയത്ത് ലോറിയിലുണ്ടായിരുന്ന വഴിയാത്രികന്‍ പൊന്നാനി സ്വദേശി ഉമ്മര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറി അമിത വേഗതയിലാണ് ഓടിയിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ചേളാരിയില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി വാതകചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തി.

Share news
error: Content is protected !!
Scroll to Top