കോഴിക്കോട്ടെ തെരുവിന്റെ പാട്ടുകാരന് നഗരത്തില്‍ പാടാന്‍ പോലീസിന്റെ വിലക്ക്

കോഴിക്കോട്ടെ തെരുവിന്റെ പാട്ടുകാരന്‍ ബാബു ശങ്കരന് നഗരത്തില്‍ പാടാന്‍ പോലീസിന്റെ വിലക്ക്. നഗരത്തില്‍ പാട്ടുപാടണമെങ്കില്‍ ജില്ലാ കലക്ടറുടെ അനുമതിവേണമെന്നാണ് പോലീസിന്റെ നിര്‍ദേശം. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ബാബുവിനും കുടുംബത്തിനും ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

മുപ്പത്തിയഞ്ച് വര്‍ഷമായി ബാബു ശങ്കര്‍ മിഠായിത്തെരുവിലും കോഴിിക്കോട് കടപ്പുറത്തും ബസ്റ്റാന്റ്‌റിലും പാട്ടുപാടിയാണ് തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇനി പാട്ടുപാടിയാല്‍ പാട്ട് ജയിലിലായിരിക്കുമെന്ന പോലീസുകാരന്റെ ഭീഷണിക്കുമുന്നില്‍ ബാബുവും കുടുംബവും പകച്ചുനില്‍ക്കുകയാണ്. പരാതിയുമായി കലക്ടറേറ്റിലെത്തിയെങ്കിലും കലക്ടര്‍ തിരക്കിലാണെന്ന് പാറാവുകാരന്‍ തടസം പറഞ്ഞതോടെ അതിനും സാധിക്കാതായിരിക്കുകയാണ്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് ബാബുവിന്റെ മാതാപിതാക്കള്‍ കോഴിക്കോട്ടെത്തിയത്. ഇവരും നഗരത്തില്‍ പാട്ടുപാടിയാണ് ജീവിച്ചത്. ബാബു ശങ്കറും കൂടെ പാടുന്ന ഭാര്യയും മകളും ഓരോ കോഴിക്കോട്ടുകാര്‍ക്കും പ്രയിപ്പെട്ടവരാണ്. എന്നാല്‍ തെരുവിലെ പാട്ട് നിലച്ചാല്‍ ഇനിയെന്ത് ചെയ്യുമെന്ന ആധിയിലാണ് ബാബുവും കുടുംബവും.

Related Articles