വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണം തുടങ്ങി;വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകും

തിരൂരങ്ങാടി: വെന്നിയൂര്‍ 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണത്തിന്റെ വിവിധ ജോലികള്‍ക്ക് തുടക്കമായി. വൈദ്യുതി വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകുന്നതാണ് ഒന്നര കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ സബ് സ്റ്റേഷന്‍. സബ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യുന്നതോടെ
വെന്നിയൂരില്‍ നിന്നായിരിക്കും വെന്നിയൂര്‍, തിരൂരങ്ങാടി മേഖലകളില്‍ വൈദ്യുതി പ്രസരണമുണ്ടാവുക.എടരിക്കോട് നിന്നുള്ള ഫീഡര്‍ നിലനിര്‍ത്തുകയും ചെയ്യും,പുതിയ സബ് സ്റ്റേഷനിലൂടെ എടരിക്കോടിന്റെ നിലവിലെ ലോഡ് കുറക്കാനാകും. തിരൂരങ്ങാടി നഗരസഭ,തെന്നല. എടരിക്കോട് പഞ്ചായത്തുകള്‍ റോഡ് കീറി ഭൂഗര്‍ഭ ലൈന്‍ വലിക്കുന്നതിനുള്ള അനുമതി ഭരണ സമിതികള്‍നേരത്തെ നല്‍കിയിരുന്നു. ഇതോടെയാണ് ടെണ്ടര്‍ പൂര്‍ത്തികരിച്ച് കരാര്‍ കമ്പനിക്ക് നിര്‍മാണ ഉത്തരവ് നല്‍കിയത്.

നഗരസഭ ചെയര്‍മാന്‍ കെ, പി മുഹമ്മദ് കുട്ടി നഗരസഭവികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഒ.പി വേലായുധന്‍, ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഷീന ജോര്‍ജ്, അസിഎഞ്ചിനിയര്‍മാരായ എ,സനോജ്, എന്‍ എം, ഫസ് ലുറഹ്‌മാന്‍, ടി ശിഹാബുദ്ധീന്‍, ശിഹാബുദ്ധീന്‍,പി, മുജീബ് പ്രവര്‍ത്തി സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി
പദ്ധതി വേഗത്തിലാക്കാന്‍ കെ.പിഎ മജീദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ തദ്ദേശസ്ഥാപന അധ്യക്ഷരുടെ യോഗം ചേര്‍ന്ന് തടസ്സങ്ങള്‍ നീക്കുന്നതിനു പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. യോഗത്തില്‍ ജനുവരിയില്‍ സബ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.

ഒന്നര കിലോമീറ്ററിലാണ് ഭൂഗര്‍ഭ ലൈന്‍ വലിക്കുന്നത്, പെരുമ്പുഴയില്‍ നിന്ന് ഇത് തുടങ്ങിയിട്ടുണ്ട്,വെന്നിയൂര്‍,തിരൂരങ്ങാടി മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം അനുഭവിക്കുകയാണ്. എടരിക്കോട് ഫീഡറില്‍ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തുന്നത്. ഒരു ലൈന്‍ ആണ് നിലവില്‍, വേനല്‍ കാലത്ത് അമിത ലോഡ് മൂലം വൈദ്യുതി ഓഫാകുന്നതിനും
സബ് സ്റ്റേഷന്‍ പരിഹാരമാകും,50 എം, വിയിലുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ ഇവിടെ സ്ഥാപിക്കും, ഇതിനുള്ള കോണ്‍ഗ്രീറ്റ് പ്രവര്‍ത്തി തുടങ്ങി, ഉടനെ തന്നെ 110 കെ.വി സബ് സ്റ്റഷനായി ഉയര്‍ത്തുന്നതിനുള്ള നടപടികളും നടന്നു വരുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top