വര്‍ദ്ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക് : രാത്രി മുതല്‍ മഴ തുടങ്ങി

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തേക്ക് അടുത്തകൊണ്ടിരിക്കുന്ന വര്‍ദ്ധ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുമെന്ന് ആശങ്ക. ചുഴിലക്കാറ്റിന് മുന്നോടിയായി ചെന്നൈ നഗരത്തിലും പരിസരങ്ങളിലും കനത്ത മഴയും തുടങ്ങിയിട്ടുണ്ട്.
ഇപ്പോള്‍ ചെന്നൈക്ക് 100 കിലോമീറ്റര്‍ കിഴക്ക് കാണപ്പെടുന്ന വര്‍ദ്ധ ഇന്ന് വൈകീട്ട് 2.30നും 5.30നും ഇടക്ക് നഗരത്തില്‍ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിരീക്ഷണം.
ഇപ്പോള്‍ ചെന്നൈ നഗരത്തിലെ എഗ്മോര്‍, ടി.നഗര്‍, പാരീസ്, എന്നിവടങ്ങളിലെ റോഡുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.
നഗരത്തില്‍ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും, നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top