Section

malabari-logo-mobile

വാരണസിയില്‍ പ്രിയങ്കയെ പിന്തുണക്കില്ലെന്ന് എസ്പി- ബിഎസ്പി സഖ്യം

HIGHLIGHTS : ലഖ്‌നൗ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്കാ ഗാന്ധി എത്തുകയാണെങ്ങില്‍ പോലും

ലഖ്‌നൗ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്കാ ഗാന്ധി എത്തുകയാണെങ്ങില്‍ പോലും പിന്തുണക്കില്ലെന്ന് എസ്പി- ബിഎസ്പി സഖ്യം. ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ശാലിനിയാദവ് മത്സരിക്കുമെന്ന് എസ്പി ദേശീയാധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കി. മുന്‍ കോണ്‍ഗ്രസ് നേതാവാണ് ശാലിനി യാദവ്.

വാരണസിയില്‍ കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രിയങ്ക മത്സരിക്കുമെന്നും, മഹാസഖ്യം അതിനെ പിന്തുണക്കുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലയാണ് അഖിലേഷ് യാദവ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

sameeksha-malabarinews

പ്രിയങ്ക മത്സരിക്കുയാണങ്ങില്‍ മഹാസഖ്യം സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നുതന്നെയാണ് പുറത്തുവന്നത്.

മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശാലിനി കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാ ഉപാധ്യക്ഷനുമായ ശ്യാംലാല്‍ യാദവിന്റെ മകളാണ്. ശ്യാംലാല്‍ യാദവ് നേരത്തെ വാരണസിയില്‍ നിന്നുമുള്ള എംപിയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!