വി അബ്ദുറഹ്മാന്‍ എംഎല്‍എക്ക് നേരെ കയ്യേറ്റശ്രമം

തിരൂര്‍: താനുര്‍ എംഎല്‍എ വി. അബ്ദുറഹ്മാന്‍ എംഎല്‍എക്ക് നേരെ കയ്യേറ്റശ്രമം.
തിങ്കളാഴ്ച രാത്രി ഒമ്പതോടെ ഒഴൂര്‍ വെള്ളച്ചാലിലാണ് സംഭവം.

വെള്ളച്ചാല്‍ വഴി പോവുകയായിരുന്ന എംഎല്‍എയുടെ കാര്‍ തടഞ്ഞ പ്രദേശത്തെ അമ്പതോളം വരുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്നാണ് പരാതി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിലും താനൂരില്‍ വി അബ്ദുറഹ്മാനു നേരെ കയ്യേറ്റം നടന്നിരുന്നു.

ഇന്നലെ പ്രചരണത്തിന്റെ കാലശക്കൊട്ടിന്റെ സമയത്തും താനൂര്‍ മണ്ഡലത്തിന്റെ പലയിടത്തും സംഘര്‍ഷമുണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top