ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ ഈ മാസം 16 ഫ്‌ളാഗ് ഓഫ് ചെയ്യും

ചെന്നൈ: ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ വന്ദേ മെട്രോ ഈ മാസം 16ന് ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേ മെട്രോ ഫ്‌ലാഗ് ഓഫ് ചെയ്യുക. ഗുജറാത്തിലെ ഭുജ്-അഹമ്മദാബാദ് പാതയിലായിരിക്കും ആദ്യ സര്‍വീസ് ആദ്യ സര്‍വീസ് നടത്തുക. മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഒരുമാസം വരെ പോയി വരാനുള്ള സീസണ്‍ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. 20 സിംഗിള്‍ ജേണി ടിക്കറ്റ് നിരക്ക് നല്‍കി ഒരു മാസത്തേക്ക് യാത്ര ചെയ്യാനുമാകും. അഹമ്മദാബാദ്-ഭുജ് പാതയില്‍ ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക.

വന്ദേ മെട്രോ ഇന്റര്‍സിറ്റി യാത്രകള്‍ക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് . കഴിഞ്ഞ ദിവസമാണ് ചെന്നൈ ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച വണ്ടിയുടെ പരീക്ഷണയോട്ടം നടന്നത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെയാണ് ഈ മെട്രോയുടെ വേഗത.12 കോച്ചുകളാണ് ഇതിലുള്ളത്.

വന്ദേ മെട്രോ വൈകാതെ തന്നെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് എത്തുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കോഴിക്കോട്-എറണാകുളം, എറണാകുളം-കോയമ്പത്തൂര്‍ മംഗളൂരു-കോഴിക്കോട്, മധുര-ഗുരുവായൂര്‍( പാലക്കാട് വഴി), എറണാകുളം -തിരുവനന്തപുരം, കൊല്ലം-തിരുനെല്‍വേലി റൂട്ടുകളില്‍ വന്ദേ മെട്രോ സര്‍വീസുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top