ബോട്ട് സര്‍വീസ്: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മാരിടൈം ബോര്‍ഡ്

HIGHLIGHTS : Boat Service: Maritime Board to comply with safety standards

മലപ്പുറം:ഓണം അവധി പ്രമാണിച്ച് കുട്ടികള്‍ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബോട്ട് സര്‍വ്വീസ് നടത്തുന്നവര്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന മാരിടൈം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

സാധുവായ രജിസ്‌ട്രേഷനോ, സര്‍വെ സര്‍ട്ടിഫിക്കറ്റോ, ഇന്‍ഷുറന്‍സോ മറ്റ് നിയമാനുസൃത രേഖകളോ കൂടാതെ ബോട്ടുകള്‍ സര്‍വ്വീസ് നടത്താന്‍ പാടില്ല. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടോ എന്നുള്ളത് ബോട്ട് ജീവനക്കാരും, ബോട്ട് ഉടമസ്ഥനും ഉറപ്പുവരുത്തേണ്ടതാണെന്നും ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!