പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററില്‍ ഓണാഘോഷം ‘തകിര്‍തോ’ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടി സിനിമ താരവും, അധ്യാപികയുമായ നിധിന്യ പട്ടയില്‍ ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റര്‍ കോഡിനേറ്റര്‍ ടി.ജിഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിടിഎ പ്രസിഡന്റ് നൗഫല്‍ ഇല്യന്‍ അധക്ഷത വഹിച്ചു. അധ്യാപികമാരായ ടി.കെ.രജിത, പി. ഷബീബ, കെ. ഹംസിറ, ഫാത്തിമത്ത് സുഹറ ശാരത്ത്, കെ. തുളസി, ലൈബ്രേറിയന്‍ ജിത്തു വിജയ്, ജീവനക്കാരായ ടി. വരുണ്‍, സി. മിഥുന്‍, കെ. രഞ്ജിത്ത്, വി.പി. അക്ഷയ ദാസ് എന്നിവര്‍ സംസാരിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി സബീന നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും വിവിധ മത്സരങ്ങളും ഓണ സദ്യയും നടത്തി. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം സെന്റര്‍ കോഡിനേറ്റര്‍ ടി.ജിഷ, പിടിഎ പ്രസിഡന്റ് നൗഫല്‍ ഇല്യന്‍ എന്നിവര്‍ വിതരണം ചെയ്തു.




