അയ്മനത്ത് ഇന്ന് കരുതലിന്റെ ഉപ്പേരിഓണം

HIGHLIGHTS : Today is Onam celebration in Aymanam

ഏറ്റുമാനൂര്‍ : അയ്മനം ഗ്രാമത്തില്‍ ഇന്ന് കരുതലിന്റെ ഉപ്പേരി ഓണമാണ്. അയ്മനം നരസിംഹസ്വാമിക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന
അഭയം ചാരിറ്റബിള്‍ സൊസൈറ്റി ഹെല്‍പ്പ് ഡെസ്‌കാണ് സേവനത്തിന്റെ പാതയിലെ പുതുമായര്‍ന്ന ഓണം ഒരുക്കുന്നത്.

അയ്മനം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനസ്സ് എന്ന സംഘടനയില്‍ നിന്ന് ഉപ്പെരി വാങ്ങിക്കൊണ്ടാണ് അഭയം ക്ഷേത്ര ഉത്സവത്തിന്റെ ഏഴാം ദിവസം ഇത്തരത്തില്‍ ഒരു പരിപാടി നടത്തുന്നത്. മനസ്സ് വില്‍ക്കുന്ന ഉപ്പെരിയുടെ ലാഭം അവര്‍ ഗ്രാമത്തില്‍ നിര്‍ദ്ധനരെ സഹായിക്കാനാണ് ഉപയാഗിക്കുന്നത്.

sameeksha-malabarinews

ഇത് മനസിലാക്കിയ അഭയം വോളണ്ടിയര്‍മാര്‍ മനസ്സ് പ്രവര്‍ത്തകര്‍ തയാറാക്കിയ ഉപ്പെരി വാങ്ങി ഉത്സവത്തിന് എത്തുന്നവര്‍ക്ക് ചെറിയ പായ്ക്കറ്റില്‍ ഓണസമ്മാനമായി തല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അഭയം വോളണ്ടിയര്‍മാരാണ് ഉപ്പെരി ഓണം പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇന്നലെ വൈകുന്നേരത്തോടെ ഉപ്പെരി വാങ്ങി പായ്ക്ക് ചെയ്ത് കഴിഞ്ഞു.

കോട്ടയം ജില്ലയാകെ പ്രവര്‍ത്തിക്കുന്ന അഭയം പ്രവര്‍ത്തകര്‍ മറ്റൊരു സംഘടനയുടെ സന്നദ്ധപ്രവര്‍ത്തങള്‍ക്ക് കൈ താങ്ങായി മാറുകയാണ് ഇതിലൂടെയെന്ന് അഭയം ലോക്കല്‍ സമിതി ചെയര്‍മാന്‍ പ്രമോദ് ചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയായി ലോക്കല്‍ സമിതി കണ്‍വീനര്‍ കെ എന്‍ ശശിയുടെ നേതൃത്വത്തില്‍ അഭയം ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിച്ചു വരികയാണ്.

ഭക്തജനങ്ങള്‍ക്കാവശ്യമായ വൈദ്യസഹായവും പ്രാഥമിക ശുശ്രൂഷ സംവിധാനവും ഹെല്‍പ്പ് ഡെസ്‌ക്കില്‍ ക്രമീകരീകരിച്ചിട്ടുണ്ട്. പ്രഗല്‍ഭരായ ഡോക്ടര്‍മാരുടേയും നേഴ്‌സ്മാരുടേയും വോളന്റിയര്‍മാരുടേയും സേവനം ലഭ്യമാണ്. ഭക്തജനങ്ങള്‍ക്ക് സൗജന്യചുക്ക് കാപ്പി വിതരണവും കുടിവെള്ള വിതരണവും സജ്ജീകരിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!